---
title: "സംസ്ഥാനത്ത് കൊടുങ്കാറ്റായി ഓപ്പറേഷന്‍ തൂഫാന്‍ ;  ഇതുവരെ  അറസ്റ്റിലായത് 12,322 പേര്‍ ;  കേസുകൾ 11,438"
english_title: " Operation Toofan Kerala 12322 Arrested 11438 Cases Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383960/ operation-toofan-kerala-12322-arrested-11438-cases-update"
published_at: "2026-09-23T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3f72baecde_operation-toofan-kerala-12322-arrested-11438-cases.jpg"
keywords: ["Operation Toofan", "Kerala Police", "Drug Arrest", "MDMA Seizure", "NDPS Act"]
---

# സംസ്ഥാനത്ത് കൊടുങ്കാറ്റായി ഓപ്പറേഷന്‍ തൂഫാന്‍ ;  ഇതുവരെ  അറസ്റ്റിലായത് 12,322 പേര്‍ ;  കേസുകൾ 11,438

> **Lead Summary:** ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 12322 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 65 കേസുകളിലായി 72 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11438 ആയി. ഇതുവരെ 24023.324 ഗ്രാം എം.ഡി.എം.എയും 1531.133 കി.ഗ്രാം കഞ്ചാവും 766.309 ഗ്രാം ബ്രൗൺ ഷുഗറും 5343.069 ഗ്രാം ഹാഷിഷ് ഓയിലും 3024 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.

## Article Content

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 12322 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 65 കേസുകളിലായി 72 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11438 ആയി. ഇതുവരെ 24023.324 ഗ്രാം എം.ഡി.എം.എയും 1531.133 കി.ഗ്രാം കഞ്ചാവും 766.309 ഗ്രാം ബ്രൗൺ ഷുഗറും 5343.069 ഗ്രാം ഹാഷിഷ് ഓയിലും 3024 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 25 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 36 കേസുകളും കോട്പ പ്രകാരം 34 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 10.230 ഗ്രാം എം.ഡി.എം.എയും 0.623 കി.ഗ്രാം കഞ്ചാവും 57.19 ഗ്രാം ബ്രൗൺ ഷുഗറും ഒരു ഗ്രാം ഹാഷിഷ് ഓയിലും 624 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 44 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10081 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 825 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6971 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

English Summary: As part of Operation Toofan, Kerala Police have arrested 12,322 persons and registered 11,438 cases so far. Yesterday, 72 persons were arrested in 65 cases. Seizures include 24,023g MDMA, 1,531kg ganja, 766g brown sugar and 5,343g hashish oil. Police conducted 44 awareness classes yesterday, taking total to 10,081 classes and 825 counselling sessions.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383960/ operation-toofan-kerala-12322-arrested-11438-cases-update)